സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്മി

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:സിനിമാ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മി പരാതി നൽകി. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂ ട്യൂബിൽ അപ്ലോഡ് ചെയ്തെന്നാണ് ഭാഗ്യലക്ഷ്മി നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുത്തു.

മുൻപും സംവിധായകനെതിരെ ഭാഗ്യലക്ഷ്മി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ശാന്തിവിള ദിനേശ് സമൂഹ മാധ്യമത്തില്‍ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അന്നത്തെ പരാതി. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ പിന്നീട് ആ വീഡിയോ നീക്കം ചെയ്തിരുന്നു. ബംഗ്ലാവില്‍ ഔത എന്ന സിനിമയുടെ സംവിധായകനാണ് ശാന്തിവിള ദിനേശ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.