കൊച്ചി: സ്വപ്ന സുരേഷിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 1.05 കോടി രൂപ ലൈഫ് മിഷൻ പദ്ധതിക്ക് കമ്മീഷനായി ലഭിച്ച തുകയാണെന്ന് വിജിലൻസ് കണ്ടെത്തി. ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പണം ഇടപാടിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു എന്ന് സ്വപ്ന വിജിലൻസിന് മൊഴി നൽകി. കമ്മീഷൻ തുക ലഭിച്ച കാര്യവും ലോക്കറിൽ സൂക്ഷിക്കുന്ന കാര്യവും സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്നും വിജിലൻസിൻ നൽകിയ മൊഴിയിൽ സ്വപ്ന പറഞ്ഞു.