സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. പകരം താല്‍ക്കാലിക ചുമതല ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നല്‍കി. ആരോഗ്യപരമായ കാരണങ്ങളാന്‍ മാറിനില്‍ക്കുകയാണെന്നാണ് സിപിഎം വിശദീകരണം. ചികിത്സയ്ക്ക് അവധി വേണമെന്ന ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

അതേ സമയം അവധി എത്ര ദിവസത്തേക്കാണെന്ന കാര്യം വ്യക്തമല്ല. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നിലനിര്‍ത്താനാണ് കോടിയേരി മാറി നില്‍ക്കുന്നതെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.