തൃശൂർ: തെരഞ്ഞെടുപ്പുകാലത്ത് മാസ്ക് നിർമ്മാണവുമായി മുന്നേറുകയാണ് തൃശൂരിലെ കേരള ഖാദി ഇൻഡസ്ട്രീസ്. ഖാദിയുടെ മസ് ലിൻ തുണികൊണ്ടാണ് മാസ്ക് നിർമ്മിക്കുന്നത്. കടുത്ത ചൂടിനെ പിടിച്ചുനിർത്താൻ സാധിക്കുമെന്നതാണ് മസ് ലിൻ തുണികളുടെ പ്രത്യേകത. വിവിധ പാർട്ടികളുടെ ചിഹ്നങ്ങൾ പതിച്ച സിംഗിൾ ലെയറും,ഡബിൾ ലെയറുമായിട്ടുള്ള മാസ്ക്കുകളുടെ നിർമ്മാണം ഇവിടെ തകൃതിയായി നടക്കുകയാണ്.
തൃശൂർ അവിണിശേരിയിലെ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനാണ് പാർട്ടി ചിഹ്നങ്ങൾ പതിച്ച മാസ്കുകൾ വിപണിയിൽ ഇറക്കിയത്. ഒരു മാസ്കിന് 24 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. മുപ്പതിലേറെ തൊഴിലാളികളാണ് നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഏതു നിറത്തിലും ചിഹ്നങ്ങൾ പതിച്ച് ആവശ്യത്തിനനുസരിച്ച് ഇവർ മാസ്ക് നിർമ്മിച്ചു നൽകും.