കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി. തിങ്കളാഴ്ച കാക്കനാടുള്ള ജില്ലാ ജയിലിൽ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യും. അഭിഭാഷകരുമായി ബന്ധപ്പെടാൻ ശിവശങ്കറിനെ അനുവദിക്കണം, ചോദ്യം ചെയ്യുന്നതിനിടയിൽ ഓരോ രണ്ടു മണിക്കൂറും അര മണിക്കൂർ ഇടവേള നൽകണം. എന്നീ നിബന്ധനകളോടെയാണ് അനുമതി. ചൊവ്വാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. അതിനിടെ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് വിജിലൻസും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങി.