മഞ്ചേശ്വരം: മഞ്ചേശ്വരത്തെ കുബണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകനും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കെ രാജേഷ് (40) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെ, ജോലി ചെയ്യുന്നിടത്തേക്ക് പോകുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപത്തു വെച്ചാണ് പന്നിയുടെ ആക്രമണത്തിനിരയായത്. ഓടിക്കൂടിയ നാട്ടുകാര്‍ രാജേഷിനെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.