കഞ്ചാവ് കടത്തിയ 108 ആംബുലന്‍സിന്റെ ഡ്രൈവറായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പിടിയില്‍

കഞ്ചാവ് കടത്തിയ 108 ആംബുലന്‍സിന്റെ ഡ്രൈവറായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പിടിയില്‍

ബെംഗളൂരു: കേരളത്തിലേക്ക് കഞ്ചാവു കടത്തിയ കേസില്‍ 108 ആംബുലന്‍സ് ഡ്രൈവറായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പിടിയില്‍. ഇരുവരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ഇരിട്ടി ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായ സുബിലാഷിനേയും സഹോദരന്‍ സുബിത്തിനേയുമാണ് മൈസൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരിട്ടി പൊലീസില്‍ സുബിലാഷിനെതിരെ 3 കേസുകള്‍ നിലവിലുണ്ട്.

കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഉള്‍പ്പെട്ട മൈസൂരുവിലെ ലഹരികടത്തു സംഘമാണ് കേരളത്തിലേക്കുള്ള കഞ്ചാവു കടത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. സ്വദേശമായ കോളിക്കടവില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇവരെ മൈസൂരുവില്‍ എത്തിച്ചത്. ഇവരുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.