കോട്ടയം: കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് കാനം രാജേന്ദ്രന്. എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണ് കാനം രാജേന്ദ്രൻ.
കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല. ജോസ് പക്ഷത്തിന്റെ വരവോടെ എൽഡിഎഫ് ശക്തിപ്പെടും, യുഡിഎഫ് ദുർബലമാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ ചുറ്റിപ്പറ്റി മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.
രാജ്യത്തെ വിമാനത്താവളങ്ങളിൽ നടക്കുന്ന സ്വർണക്കടത്തിന് ഉത്തരവാദിത്തം കേന്ദ്ര സർക്കാരും അവരുടെ ഏജൻസികൾക്കുമാണ് എന്ന് കാനം പറഞ്ഞു.