കോട്ടയം ജില്ലാ പഞ്ചായത്തിലെ എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 13 സീറ്റുകള്‍ വേണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. സീറ്റുകള്‍ വിട്ടു നല്‍കില്ലെന്ന് സിപിഐ നിലപാട് അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരുകയാണ്. എന്നാൽ,ഇടതുമുന്നണിയില്‍ തര്‍ക്കം ഇല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ വ്യക്തമാക്കി.
പാലാ നഗരസഭയില്‍ സിപിഐക്കും എന്‍സിപിക്കും എല്‍ഡിഎഫ് സീറ്റ് നല്‍കുമെന്നും സിപിഐഎം വ്യക്തമാക്കി. പല തദ്ദേശ സ്ഥാപനങ്ങളിലും കഴിഞ്ഞ തവണ യുഡിഎഫില്‍ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്. കോട്ടയം ജില്ലയില്‍ ഇടതുമുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോ എന്ന സിപിഐയുടെ ആശങ്കയും പ്രശ്‌നപരിഹാരത്തിന് തടസമാകുന്നുണ്ട്.