കോട്ടയം : ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. എരുമേലി സീറ്റ് വേണമെന്ന ആവശ്യത്തില്‍നിന്ന് മുസ്ലിം ലീഗ് പിന്മാറിയതോടെയാണ് തര്‍ക്ക പരിഹാരമായത്. എരുമേലി സീറ്റ് നല്‍കിയില്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ അഞ്ചിടത്ത് സ്വതന്ത്രമായി മത്സരിക്കും എന്നായിരുന്നു മുസ്ലിം ലീഗ് ഭീഷണി. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ തര്‍ക്കത്തിന് പരിഹാരമായി.
പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ പരിഗണന നല്‍കാമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പിന്മേല്‍ ലീഗ് സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്മാറി. 22 ഡിവിഷനുകളില്‍ 9 ഇടത്ത് ജോസഫ് പക്ഷവും 13 ഇടത്ത് കോണ്‍ഗ്രസും മത്സരിക്കും.