തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിന് എൽഡിഎഫ് വീണ്ടും സീറ്റ് നൽകി. കൊടുവള്ളി നഗരസഭയിലെ 15ാം വാർഡിലാണ് കാരാട്ട് ഫൈസൽ ജനവിധി തേടുക. സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസൽ .
പറമ്പത്ത്കാവ് നഗരസഭ വാർഡിൽ നിന്നായിരുന്നു ഫൈസല് കഴിഞ്ഞ തവണ എൽ ഡിഎഫ് സ്വതന്ത്രനായി വിജയിച്ചത്. ഇത്തവണ സീറ്റ് മാറിയാണ് ഫൈസൽ മത്സരിക്കുന്നത്. വിവാദങ്ങൾ നിലനിൽക്കുമ്പോൾ തന്നെ കാരാട്ട് ഫൈസൽ ഇടത് പിന്തുണയോടെ മത്സരിക്കുന്നു എന്നത് സംസ്ഥാന തലത്തിൽ തന്നെ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിടും.