ന്യൂയോർക്ക് : ന്യൂയോർക്ക്, റോക്ലാൻഡ് സിറോ മലബാർ ദൈവാലയത്തിൽ പ്രൊഫ:പ്രീജോ പാറക്കലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 1 ,2 ,3 തീയതികളിൽ നോമ്പുകാല നവീകരണ ധ്യാനം നടത്തുന്നു. പ്രൊഫ:പ്രീജോ പാറക്കൽ ഇപ്പോൾ തൃശൂർ മേരി മാതാ മേജർ സെമിനാരിയിൽ ബൈബിൾ പ്രൊഫസറായി പ്രവർത്തിക്കുന്നു.
കുടുംബ നവീകരണം ലക്ഷ്യമാക്കി ബൈബിൾ അടിസ്ഥാനമാക്കിയുള്ള ഒരു ധ്യാനമാണ് നടത്തുക.
ഈ നോമ്പുകാല ധ്യാനം വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ദൈവാരാധനയുടെയും ഒരു അനുഭവമാക്കാൻ വികാരിയും പാരിഷ് കൗൺസിലും എല്ലാ ഒരുക്കങ്ങളും നടത്തുന്നു.