ഷാർലറ്റ് : നോർത്ത് കരോലിനയിലെ ഷാർലറ്റ് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന വാർഷിക ധ്യാനം. മാർച്ച് 25,26,27 തീയതികളിലാണ് ധ്യാനം നടത്തപ്പെടുന്നത്.
ഒന്നാം ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 9 വരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയുമായിരിക്കും ധ്യാനം നടത്തപ്പെടുക.
ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ശനി, ഞായർ ദിവസങ്ങളിൽ നോർത്ത് കരോലിന ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ധ്യാനം നടത്തപ്പെടും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും സജീകരിച്ചിട്ടുള്ളതായി ഇടവക വികാരി അറിയിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
വികാരി: ഫാ സിജോ തരകുന്നേൽ (630) 706-0358
പ്രവീൺ ഐസക് (980)228-7439