പതാക പ്രഖ്യാപന പ്രചാരണ യാത്രയുമായി നടൻ ദേവന്‍റെ 'നവകേരള പീപ്പിൾസ് പാർട്ടി'

പതാക പ്രഖ്യാപന പ്രചാരണ യാത്രയുമായി നടൻ ദേവന്‍റെ 'നവകേരള പീപ്പിൾസ് പാർട്ടി'

തിരുവനന്തപുരം: 'നവകേരള പീപ്പിൾസ് പാർട്ടി'യെന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ചലച്ചിത്ര നടൻ ദേവൻ പാർട്ടി പതാക പ്രഖ്യാപന പ്രചാരണ യാത്രക്ക് തുടക്കമിട്ടു. ഫേസ്ബുക്ക് പേജിലൂടെ ദേവൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും നടൻ ദേവൻ പറഞ്ഞിരുന്നു.

കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയനെന്നും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടതെന്നും പാർട്ടി പ്രഖ്യാപന വേളയിൽ ദേവന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കില്ലെന്നും സമാന ചിന്താഗതിയുള്ളവർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.