യുഎഇയില്‍ 1210 പേരില്‍ കൂടി ഞായറാഴ്ച കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 126916 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ 150345 പേരിലാണ് രാജ്യത്ത് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. 691 പേർ രോഗമുക്തരായി. 143252 പേർ ഇതോടെ രോഗമുക്തിനേടി. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണം 530 ആയി.ആക്ടീവ് കേസുകള്‍ 6563. 15 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇ നടത്തിയത്.