യുഎഇ: ഒമാന്‍ കര അതിർത്തി തിങ്കളാഴ്ച തുറക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിലായിരുന്നു അതിർത്തി അടച്ചത്. ഒമാന്‍ സ്വദേശികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ വിദേശികളാണെങ്കില്‍ ഐസിഎ അനുമതി എടുത്തതിന് ശേഷമാകണം യുഎഇയിലേക്ക് പ്രവേശിക്കേണ്ടത്. അതിർത്തി അടച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളിലേക്കുമുളള ജോലി സംബന്ധമായ യാത്രകളും വിനോദയാത്രകളും മുടങ്ങിയിരുന്നു. അതിർത്തി തുറക്കുന്നതോടെ വീണ്ടും ഇത്തരം യാത്രകള്‍ സജീവമാകുമെന്നാണ് കരുതുന്നത്.