ഇന്ത്യയില്‍ വൈദ്യുതി ഉല്‍പാദനത്തില്‍ സര്‍വകാല റിക്കാര്‍ഡ്

ഇന്ത്യയില്‍ വൈദ്യുതി ഉല്‍പാദനത്തില്‍ സര്‍വകാല റിക്കാര്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി ഉല്‍പാദനം മാര്‍ച്ച് മാസത്തില്‍ സര്‍വകാല നേട്ടം കൈവരിച്ചു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 123.9 ശതകോടി കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. വാര്‍ഷിക വളര്‍ച്ച നിരക്ക് 4.3 ശതമാനം ആണ്.

ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 84 ശതമാനവും താപ വൈദ്യുതിയില്‍ നിന്നാണ്. മാര്‍ച്ചില്‍ 1.5 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്കാണ് താപ വൈദ്യുതി ഉല്പാദനത്തില്‍ ഉണ്ടായത്. ജല വൈദ്യുതി, ആണവ വൈദ്യുതി ഉല്‍പാദനവും കുതിച്ചു കയറി. ജല വൈദ്യുതി ഉല്‍പാദനം 26.4 ശതമാനം വര്‍ധിച്ച് 10.6 ശതകോടി കിലോവാട്ടായി.

ആണവ വൈദ്യുതി ഉല്‍പാദനം 37.9 ശതമാനം വര്‍ധിച്ച് 4.4 ശതകോടി കിലോവാട്ടായി. സെപ്റ്റംബര്‍, ജനുവരി മാസങ്ങള്‍ ഒഴികെ എല്ലാ മാസങ്ങളിലും വൈദ്യുതി ഉല്‍പാദനം ഉയര്‍ന്ന നിലയിലായിരുന്നു. 257 ശതകോടി രൂപയ്ക്കുള്ള പുനരുല്‍പാദക ഊര്‍ജ പദ്ധതികള്‍ 2021-22 ല്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.