'സുധാകരനല്ല കോണ്‍ഗ്രസ്'; നടപടി എന്തായാലും കോണ്‍ഗ്രസില്‍ തുടരുമെന്ന് കെ.വി തോമസ്

'സുധാകരനല്ല കോണ്‍ഗ്രസ്'; നടപടി എന്തായാലും കോണ്‍ഗ്രസില്‍ തുടരുമെന്ന് കെ.വി തോമസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരെ വീണ്ടും ആഞ്ഞടിച്ച് കെ. വി തോമസ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരന്‍ നടപ്പാക്കുകയാണെന്നാണ് കെ.വി തോമസ് പറയുന്നത്.

തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോള്‍ കണ്ടു പിടിച്ചുവെന്നും നാല് അന്വേഷണത്തില്‍ കണ്ടെത്താത്ത കാര്യം സുധാകരന്‍ എങ്ങനെ കണ്ടെത്തിയെന്നുമാണ് കെ വി തോമസ് ചോദിക്കുന്നത്. തനിക്ക് സോണിയാ ഗാന്ധിയുടെ പിന്തുണയുണ്ടെന്നും നടപടി എന്തായാലും കോണ്‍ഗ്രസില്‍ തുടരുമെന്നും തോമസ് പറഞ്ഞു.

കെ.വി തോമസ് പാര്‍ട്ടിയില്‍ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോണ്‍ഗ്രസ് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. സിപിഎമ്മില്‍ ചേരാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി.

പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെവി തോമസിനെതിരായ അച്ചടക്ക നടപടി വേണമെന്ന കെപിസിസി ശുപാര്‍ശ അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ് എഐസിസി. അച്ചടക്കസമിതി തോമസില്‍ നിന്നും വിശദീകരണം തേടിയതിന് പിന്നാലെ നടപടിയിലേക്ക് നീങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.