വീണ്ടും സ്വർണക്കടത്ത് : യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 62 ലക്ഷം രൂപയുടെ സ്വർണ്ണം

വീണ്ടും സ്വർണക്കടത്ത് : യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 62 ലക്ഷം രൂപയുടെ സ്വർണ്ണം

കരിപ്പൂർ: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ കേരളത്തിൽ വിവാദം കത്തിക്കയറുന്നതിനിടയിൽ കരിപ്പൂരിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 1.2 കിലോ സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മൊറയൂർ കുയ്യേങ്ങൽ പാലോളി അജ്മലാ(24)ണ് പിടിയിലായത്.

ഇയാളുടെ ബാഗേജിൽ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക് എയർപമ്പിലെ കംപ്രസറിനുള്ളിൽ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വർണം. സ്‌പൈസ് ജെറ്റ് വിമാനത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ കരിപ്പൂരിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.