സിഡര്‍ റാപിഡ്സ്: യു.എസിലൈ അയോവ സംസ്ഥാനത്തുള്ള സിഡര്‍ റാംപിഡ്സിലെ നിശാക്ലബില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. 32 കാരനായ തിമോത്തി ലാഡെല് റഷിനെയാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകം, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍, അപകടകരമായ ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, അശ്രദ്ധമായി തോക്ക് ഉപയോഗിക്കല്‍, തോക്ക് കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് സെഡാര്‍ റാപ്പിഡ്സ് പോലീസ് മേധാവി വെയ്ന്‍ ജെര്‍മന്‍ പറഞ്ഞു. റഷ്ലിനെ റിമാന്‍ഡ് ചെയ്തു കൗണ്ടി ജയിലിലേക്ക് മാറ്റി.
ഇന്ത്യാനപോളിസിലെ ഒരു ജന്മദിനാഘോഷത്തിനിടെ ഞായറാഴ്ച്ച പുലര്‍ച്ച് ഒന്നരയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. രണ്ട് പേര് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു.
സംഭവ സമയം ടൗണില്‍ പതിവ് പോലീസ് പെട്രോളിംഗ് ഉണ്ടായിരുന്നു. വെടി ഒച്ച കേട്ടതിനെ തുടര്‍ന്ന് ആളുകള്‍ ക്ലബില്‍ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങി. ഒന്നു മുതല്‍ രണ്ടു ഡസനോളം വെടിയുതിര്‍ത്തതിന്റെ ശബ്ദം കേട്ടു. വെടിവെപ്പ് നടക്കുമ്പോള്‍ 150 ഓളം പേര് അകത്തുണ്ടായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയും ഒരാള്‍ പുരുഷനുമാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് നിസാരമാണെന്നും പോലീസ് പറഞ്ഞു.