കെഎസ്ആര്‍ടിസി സ്വിഫ്ട് അപകടം: രണ്ട് ഡ്രൈവര്‍മാരെ പിരിച്ചു വിട്ടു

കെഎസ്ആര്‍ടിസി സ്വിഫ്ട് അപകടം: രണ്ട് ഡ്രൈവര്‍മാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അപകടത്തിൽപെട്ട കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാർക്കെതിരെ നടപടി. ബസുകൾ ഓടിച്ച രണ്ട് താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു.

സ്വിഫ്റ്റ് സർവ്വീസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നത്. കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ദീർഘദൂര സർവീസ് കമ്പനിയായ കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഏപ്രിൽ 11 മുതലാണ് സർവ്വീസ് ആരംഭിച്ചത്.

ബാംഗ്ലൂരിലേക്കുള്ള എ.സി വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.