വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു; സോഷ്യല്‍ എഞ്ചിനീയറിംഗെന്ന പേരില്‍ മുഖ്യമന്ത്രിയുടെ പ്രീണനമെന്ന് പ്രതിപക്ഷ നേതാവ്

വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു; സോഷ്യല്‍ എഞ്ചിനീയറിംഗെന്ന പേരില്‍ മുഖ്യമന്ത്രിയുടെ പ്രീണനമെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആഭ്യന്തര വകുപ്പില്‍ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

വര്‍ഗീയ ശക്തികള്‍ക്കും അക്രമികള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഒരു വിഷു ദിനം കൂടി സങ്കടത്തില്‍ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്.' സതീശന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.