പാലക്കാട്: രാഷ്ട്രീയ കൊലപാതകത്തെ അപലപിച്ച് എം.എല്‍.എ ഷാഫി പറമ്പില്‍. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും നാടിന്റെ ശാപമാണെന്നും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണെന്നും ഇരുസംഘടനകളും ജനജീവിതത്തെ വെല്ലുവിളിക്കുകയാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
അക്രമികള്‍ സ്വൈര്യ ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ ആശങ്കയിലാഴ്ത്തുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.
ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാന്‍ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാന്‍ പോലീസ് മടിക്കുകയാണെന്നും ഷാഫി വിമര്‍ശിച്ചു.
പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വെട്ടി കൊന്നതിനു പിന്നാലെയാണ് ഷാഫി പറമ്പില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം.