സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കാര്യത്തില്‍ കൂടി ശ്രദ്ധിക്കണം; വിമർശനവുമായി കെ സുധാകരന്‍

സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്ന മുഖ്യമന്ത്രി  ജനങ്ങളുടെ കാര്യത്തില്‍ കൂടി ശ്രദ്ധിക്കണം; വിമർശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍.
സംസ്ഥാനത്ത് വര്‍ധി ച്ചു വരുന്ന കൊലപാതകത്തെ തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്ന പിണറായി വിജയന്‍ ജനങ്ങളുടെ കാര്യത്തില്‍ കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് താല്‍പ്പര്യം. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊലപാതകങ്ങളുടെ തുടര്‍ക്കഥയാണ് ഉണ്ടാകുന്നത്. കേരളത്തില്‍ ആരും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടുന്ന സാഹചര്യമാണ്. പാലക്കാട് സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. തുടരെയുള്ള അക്രമ സംഭവങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്.

ലഹരി മാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി കേരളം മാറി. ആഭ്യന്തര വകുപ്പ് നിര്‍ജ്ജീവമാണെന്നും അക്രമ സാധ്യത മുന്‍കൂട്ടി തിരിച്ചറിയാനോ തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ പാലക്കാട് രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പകപോക്കലിന്റെ പേരില്‍ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.