കോഴിക്കോട്: നാദാപുരത്തിന് അടുത്ത് വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സഹോദരിമാരുടെ മക്കളായ ഹൃദ്വിന്‍ (22), അഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍നിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃ സഹോദരിയുടെ മകള്‍ ആഷ്മിനുമാണ് മരിച്ചത്.
ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷപ്പെടുത്തി. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ബന്ധുവായ സാബുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു പാപ്പച്ചനും കുടുംബവും. ഇവിടെ നിന്ന് ഇരുവരുടെയും കുട്ടികള്‍ വിലങ്ങാട് പുഴയില്‍ തടയണ കെട്ടുന്നത് കാണാന്‍ പുറപ്പെട്ടപ്പോഴാണ് അപകടമുണ്ടായത്.
ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി വീണ ഹൃദ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റു രണ്ട് പേര്‍ കുടി ഒഴുക്കില്‍പെട്ടത്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആഷ്മിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഹൃദ്വിന്‍.