കോഴിക്കോട്: താമരശേരി ചുരത്തില്‍ പാറ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. വണ്ടൂര്‍ സ്വദേശി അഭിനവാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഓടി കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ ആറാം വളവിന് സമീപത്ത് വെച്ച് പാറ വീണത്.
അഭിനവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കാല്‍ ഒടിഞ്ഞ് അഭിനവിന്റെ നില ഗുരുതരമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കല്ലാണ് ബൈക്കില്‍ സഞ്ചരിക്കവെ ഇവരുടെ ദേഹത്തേക്ക് വീണത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ അഭിനവ് കൊക്കയിലേക്ക് വീണു.