കാറിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു; മന്ത്രി ബാലഗോപാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു; മന്ത്രി ബാലഗോപാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ഓടുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ഊരി പോയെങ്കിലും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിരുവനന്തപുരം കുറവന്‍കോണത്തിന് സമീപമായിരുന്നു അപകടം.

മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗത കുറവായതിനാല്‍ അപകടമൊഴിവായി. ടയര്‍ ഊരിപ്പോയ വാഹനം ഒഴിവാക്കി മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്. വാഹനത്തിന്റെ മോശം സ്ഥിതിയാണ് അപകട കാരണമെന്നാണ് സൂചന.

രണ്ട് ലക്ഷം കിലോമീറ്റര്‍ ഓടിയ ഇന്നോവ കാറാണ് ബാലഗോപാല്‍ ഉപയോഗിക്കുന്നത്. പഴയ വാഹനമാണെങ്കിലും തനിക്ക് ഇപ്പോള്‍ പുതിയ വാഹനം വേണ്ടെന്ന നിലപാടിലാണ് മന്ത്രി. സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറ്റവും മോശം അവസ്ഥയിലായതാണ് കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.