സ്വിഫ്റ്റിന്റെ സമയദോഷം മാറിയില്ല: കോഴിക്കോട് സ്വിഫ്റ്റ് ബസുകളുടെ കൂട്ടിയിടി; ആളപായമില്ല

 സ്വിഫ്റ്റിന്റെ സമയദോഷം മാറിയില്ല: കോഴിക്കോട് സ്വിഫ്റ്റ് ബസുകളുടെ കൂട്ടിയിടി; ആളപായമില്ല

കോഴിക്കോട്: മാവൂര്‍ റോഡ് സ്വിഫ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് ചില്ലുകള്‍ തകര്‍ന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ബെംഗളൂരുവിലേക്ക് പോവാന്‍ നിര്‍ത്തിയിട്ട ബസില്‍, ബത്തേരിയില്‍നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ച അന്നു തന്നെ അപകടത്തില്‍പെട്ടിരുന്നു.

ഏപ്രില്‍ 11ന് തിരുവനന്തപുരം ഡിപ്പോ, കല്ലമ്പലം എന്നിവിടങ്ങളും ഏപ്രില്‍ 12ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ വച്ചും അപകടം ഉണ്ടായി. ഏപ്രില്‍ 14ന്, തൃശൂര്‍ കുന്നംകുളം മലായ ജംക്ഷനു മുന്നില്‍ വാനിടിച്ചു വീണ തമിഴ്‌നാട് സ്വദേശി പരസ്വാമി (55) യുടെ കാലില്‍ കൂടി സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയിരുന്നു. പരസ്വാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.