\തിരുവനന്തപുരം: മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഔദ്യോഗിക കാറിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു. പിന്നിലെ ടയര്‍ ഡിസ്‌കോടെയാണ് പൊട്ടിത്തെറിക്കുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗം കുറവായതിനാല്‍ അപകടം ഒഴിവായി.
വെള്ളിയാഴ്ച രാത്രി കുറവന്‍കോണത്ത് വെച്ചാണ് സംഭവം. വാഹനം റോഡിലുരസി നിന്നു. അപകടസമയത്ത് വാഹനം 20 കിലോമീറ്റര്‍ വേഗതയിലാണ് ഓടിയത്. മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്. രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിയ ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്വമുള്ള ടൂറിസം വകുപ്പിന് ധനവകുപ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.
വാഹനത്തിന്റെ കാലപ്പഴക്കമാണ് ഡിസ്‌കോടെ ടയര്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയതെന്ന് ധനവകുപ്പ്, ടൂറിസം വകുപ്പിനെ അറിയിച്ചു.