കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തിങ്കളാഴ്ച മുതല്‍; ബുധനാഴ്ചയോടെ എല്ലാ ജീവനക്കാര്‍ക്കും നല്‍കും

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തിങ്കളാഴ്ച മുതല്‍; ബുധനാഴ്ചയോടെ എല്ലാ ജീവനക്കാര്‍ക്കും നല്‍കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തിങ്കളാഴ്ച്ച തുടങ്ങും. സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തുന്നതോടെ ശമ്പളം കൊടുത്തു തുടങ്ങാനാവുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ശമ്പള വിതരണത്തിന് 84 കോടി രൂപയാണ് വേണ്ടത്.

ബാക്കി തുക ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോടെ ശമ്പളം പൂര്‍ണമായി നല്‍കാമെന്നാണ് പ്രതീക്ഷ. അതേസമയം സിഐടിയു അടക്കം വിവിധ സംഘടനകള്‍ സമരം തുടരുകയാണ്. 28 ന് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളം കിട്ടുന്നതു വരെ സമരം തുടരാനാണ് സിഐടിയു തീരുമാനം.

ശമ്പളം കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്ന് എഐടിയുസി വ്യക്തമാക്കി. എന്നാല്‍ അടുത്ത മാസം ശമ്പളം 5 ന് മുമ്പ് ലഭിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ സമരം ആരംഭിക്കുന്ന കാര്യം എഐടിയുസി 25 ന് ചേരുന്ന ഭാരവാഹിയോഗത്തില്‍ തീരുമാനിക്കും. ബിഎംഎസിനും ഇതേ നിലപാടാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.