ഇടുക്കി കല്ലാറില്‍ മരം ഒടിഞ്ഞു വീണ് സ്ത്രീ മരിച്ചു; ഹൈറേഞ്ചില്‍ കനത്ത മഴ

ഇടുക്കി കല്ലാറില്‍ മരം ഒടിഞ്ഞു വീണ് സ്ത്രീ മരിച്ചു; ഹൈറേഞ്ചില്‍ കനത്ത മഴ

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി അടിമാലിക്ക് സമീപം കല്ലാറില്‍ മരം ഒടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളിയായ സത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ എസ്റ്റേറ്റില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് മരം വീണത്.

ഗുരുതരമായി പരുക്കേറ്റ ഇവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയില്‍ ഞായറാഴ്ച്ച ഉച്ച മുതല്‍ പലയിടത്തും കനത്ത മഴയാണ് പെയ്യുന്നത്.

ഇരുപത്തൊന്ന് വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.