മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയ്ക്ക് ചെലവായത് 29.82 ലക്ഷം രൂപ; തുക അനുവദിച്ച ഉത്തരവ് റദ്ദാക്കി

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയ്ക്ക് ചെലവായത് 29.82 ലക്ഷം രൂപ; തുക അനുവദിച്ച ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ നടത്തിയതിന് ചെലവായത് 29.82 ലക്ഷം രൂപ. ഭാര്യയും സഹായികളുമൊത്തുള്ള യാത്രയ്ക്കാണ് ഇത്രയും തുകയായത്. ഈ തുക അനുവദിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി.

ഈ മാസം 13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാപരമായ പിഴവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കല്‍. ഇനി തുക കിട്ടണമെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിച്ച് ഉത്തരവ് പുതുക്കി ഇറക്കുന്നതു വരെ കാത്തിരിക്കണം. ഇത് ഉടന്‍ തന്നെ ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ജനുവരി 11 മുതല്‍ 26 വരെ ചികിത്സയ്ക്കായി പോയതിന്റെ തുക അനുവദിച്ചു തരാന്‍ കഴിഞ്ഞ മാസം 30 ന് മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ നല്‍കിയത്. പിഴവ് തിരുത്തി ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിയ്ക്ക് പകരം പ്രൈവറ്റ് സെക്രട്ടറിയായിരിക്കും പുതിയ അപേക്ഷ സമര്‍പ്പിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.