തിരുവനന്തപുരം: ജീവനക്കാരെ ഇരുത്തി പണിയെടുപ്പിക്കാന്‍ സെക്രട്ടറിയേറ്റില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. ഇതിനായി ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴി ജീവനക്കാരെ നിരീക്ഷിക്കും. എന്നാല്‍ ഇതിനെതിരെ സിപിഎം അനുകൂല സംഘടനകള്‍ അടക്കം രംഗത്തെത്തിയിരിക്കുകയാണ്.
ഈ സംവിധാനം നടപ്പിലാകുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്ത് പോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാകും. സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിഷ്‌കര്‍ഷിച്ചിട്ടുള്ളത് ഏഴുമണിക്കൂര്‍ ജോലി ചെയ്യണമെന്നാണ്. എന്നാല്‍ നിലവില്‍ ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ ഈ ഏഴ് മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.
മറ്റു ആവശ്യങ്ങള്‍ക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കില്‍ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായി കിട്ടുകയുള്ളു.