'ജ്യോത്സന പോയത് കഴുകന്‍ കൂട്ടങ്ങള്‍ക്കിടയിലേക്ക്'; മകളുടെ മുന്നില്‍ തോല്‍ക്കില്ലെന്നും പിതാവ് ജോസഫ്

'ജ്യോത്സന പോയത് കഴുകന്‍ കൂട്ടങ്ങള്‍ക്കിടയിലേക്ക്'; മകളുടെ മുന്നില്‍ തോല്‍ക്കില്ലെന്നും  പിതാവ് ജോസഫ്

കൊച്ചി: മകളുടെ മുന്നില്‍ താന്‍ തോല്‍ക്കില്ലെന്നും തനിക്ക് ഇനി മകളെ കാണേണ്ടെന്നും കോടഞ്ചേരിയില്‍ മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിപ്പോയ ജ്യോത്സനയുടെ പിതാവ് ജോസഫ്.

'കോടതി വിധി സ്വാഭാവികമായും അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാം. ഇനി ഒന്നേ പറയാനുള്ളൂ. കഴുകന്മാരുടെ ഇടയിലേക്കാണ് അവള്‍ പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തില്‍ ആര്‍ക്കും ഉണ്ടാവരുത്. എന്റെ മുന്നില്‍ വരാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യവുമില്ല' - ജോസഫ് പറഞ്ഞു.

ജ്യോത്സന എന്തിന് ഇത് ചെയ്തു എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. കോടതിയില്‍ വെച്ച് അത് പറയാന്‍ മകള്‍ തയ്യാറായില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ജ്യോത്സനയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ലെന്നും വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്നും ജ്യോത്സന കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജ്യോത്സനയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.