ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ യുപിഐ പേയ്‌മെന്റ് നടത്താം; ഗുണകരമാകുക പ്രവാസികള്‍ക്ക്

ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ യുപിഐ പേയ്‌മെന്റ് നടത്താം; ഗുണകരമാകുക പ്രവാസികള്‍ക്ക്

അബുദാബി: ഇന്ത്യന്‍ ബാങ്കുകളില്‍ അക്കൗണ്ടുകളുള്ള വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും യുഎഇയിലെ കടകളിലും സ്ഥാപനങ്ങളിലും യുപിഐ പേയ്മെന്റുകള്‍ നടത്താനാകും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) മഷ്രെഖ് ബാങ്കിന്റെ നിയോ പേയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാവുന്നത്.

റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് പേയ്മെന്റ് ഇടപാട് നടത്താം. ഇതിനായി ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. യുപിഐ സേവനം യുഎഇയിലെ എല്ലാ സ്ഥലങ്ങളിലും ലഭ്യമാകില്ല.

നിലവില്‍ സിംഗപ്പൂര്‍, ഭൂട്ടാന്‍, യുഎഇ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഭീം യുപിഐയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. മറ്റ് വിദേശ രാജ്യങ്ങളിലും ഈ സംവിധാനം ഒരുക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.