പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു.
അതേസമയം കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് 24 വരെ തുടരും. ഏപ്രില്‍ 16ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇന്നുവരെ നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്.