കെ ശങ്കരനാരായണന് അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന് വൈകുന്നേരം

 കെ ശങ്കരനാരായണന് അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന് വൈകുന്നേരം

പാലക്കാട്: ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കര നാരായണന്റെ സംസ്‌കാരം ഇന്ന്. ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്താണ് സംസ്‌കാരച്ചടങ്ങുകള്‍. ഇന്ന് രണ്ട് വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് മൂന്ന് മണി വരെ പാലക്കാട് ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനം.

പിന്നീട് പൈങ്കുളത്തേക്ക് കൊണ്ട് പോകും. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി 8.50ഓടെയാണ് വിടവാങ്ങിയത്. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു കെ ശങ്കര നാരായണന്‍. നാഗാലാന്റ്, അരുണാചല്‍, അസം, ജാര്‍ഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവര്‍ണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു.

ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ് അദ്ദേഹം. സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണന്‍. മന്ത്രി പദവും ഗവര്‍ണര്‍ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണന്‍ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.