ശമ്പളത്തർക്കം; പ്രതിസന്ധിക്കിടെ കെഎസ്‌ആര്‍ടിസി യൂണിയനുകളുമായി ചർച്ചയ്ക്ക് ഗതാഗത മന്ത്രി

ശമ്പളത്തർക്കം; പ്രതിസന്ധിക്കിടെ കെഎസ്‌ആര്‍ടിസി യൂണിയനുകളുമായി ചർച്ചയ്ക്ക് ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്കിടെ കെഎസ്‌ആര്‍ടിസി യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന ആവശ്യമാണ് ജീവനക്കാര്‍ മുന്നോട്ട് വെക്കുന്നത്. മെയ് അഞ്ചിന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് ആറിന് പണിമുടക്കിലേക്ക് പോകുമെന്നും പ്രതിപക്ഷ സംഘടനകള്‍ ആവര്‍ത്തിക്കുന്നു.

എന്നാല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി. ഈ സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച ഏറെ നിര്‍ണായകമാണ്. എല്ലാക്കാലവും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പ lളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം.

ശമ്പളം കൊടുക്കേണ്ടത് കെഎസ്‌ആര്‍ടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാന്‍ സ‍ര്‍ക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി കെ എസ് ആര്‍ടിസിക്കുള്ള സര്‍ക്കാരിന്റെ സഹായങ്ങള്‍ തുടരുമെന്നും അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.