കോട്ടയം: കടുത്തുരുത്തിയില്‍ പ്രണയത്തില്‍ അകപ്പെടുത്തി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിന് തീവ്രവാദ ബന്ധവും. കഴിഞ്ഞ ദിവസമാണ് പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തത്. മിസ്ബഹ് അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ ജബ്ബാര്‍, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവരില്‍ ചിലര്‍ക്ക് ബെംഗളൂരുവിലെ അധോലോക സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് കടത്തി കൊണ്ടു പോകുന്നതിന് ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഇവരുടെ കെണിയില്‍പ്പെട്ടവരില്‍ ഏറെയും ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അടുപ്പത്തിലായ ശേഷം പെണ്‍കുട്ടികളെ അന്യ സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടു പൊയ്‌ക്കൊണ്ടിരുന്നത്. മതംമാറ്റ, സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ക്ക് കൈമാറുകയാണോ സംഘത്തിന്റെ ഉദ്ദേശമെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പോലീസ് അറസ്റ്റുചെയ്ത യുവാക്കളെല്ലാവരും സാമ്പത്തികമായി യാതൊരു പിന്‍ബലവുമില്ലാത്ത കുടുംബങ്ങളിലുള്ളവരാണ്. ഇത്തരമൊരു ജോലിചെയ്യാന്‍ സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുന്നവര്‍ പിന്നിലുണ്ടെന്ന കാര്യവും പോലീസ് സമ്മതിക്കുന്നുണ്ട്. കടുത്തുരുത്തി സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.