കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ന്നെന്ന പരാതിയില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് വിചാരണക്കോടതി.
കേസുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി. എന്തു രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി ജീവനക്കാരെയും സ്വാധീനിച്ചോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. കേസ് വീണ്ടും ഈ മാസം ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി. ദിലീപിന്റെ ജാമ്യം റദ്ദാക്കമെന്ന ഹർജിയും ഒമ്പതിന് പരിഗണിക്കും.