ബാബുവിനെ മലയിറക്കാന്‍ ലക്ഷങ്ങള്‍ ചെലവായിട്ടില്ല; ആകെ മുടക്കിയത് വെറും 17,315 രൂപ മാത്രം

ബാബുവിനെ മലയിറക്കാന്‍ ലക്ഷങ്ങള്‍ ചെലവായിട്ടില്ല; ആകെ മുടക്കിയത് വെറും 17,315 രൂപ മാത്രം

കൊച്ചി: പാലക്കാട് മലമ്പുഴ കൂമ്പാച്ചി മലയില്‍ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് വെറും 17,315 രൂപ മാത്രം. പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കലയ്ക്ക് വിവരാവകാശ നിയമ പ്രകാരമാണ് മറുപടി ലഭിച്ചത്.

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനുവേണ്ടിയാണ് ഈ തുക ചെലവാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാബുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങുകയായിരുന്നു.

ബാബു മുകളിലേക്ക് കയറുകയും ചെയ്തു. തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.