പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ വീട്ടിലെത്തി; കസ്റ്റഡിയിലെടുത്തത് മുസ്ലീം യൂത്ത് ലീഗിന്റെ പരാതിയില്‍, അറസ്റ്റിനെതിരേ വിവിധ സംഘടനകള്‍

പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ വീട്ടിലെത്തി; കസ്റ്റഡിയിലെടുത്തത് മുസ്ലീം യൂത്ത് ലീഗിന്റെ പരാതിയില്‍, അറസ്റ്റിനെതിരേ വിവിധ സംഘടനകള്‍

കോട്ടയം: മതവിദ്വേഷ പ്രസംഗമെന്ന പേരു പറഞ്ഞ് പി.സി ജോര്‍ജിനെതിരേ കേസെടുത്ത പോലീസ് അദേഹത്തെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസ് അറസ്റ്റ് ചെയ്തത്. പി.സി ജോര്‍ജിനെയും കൊണ്ടുള്ള വാഹനം തിരുവനന്തപുരം ജില്ലയില്‍ എത്തിയിട്ടുണ്ട്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ പ്രസംഗം. ലൗ ജിഹാദ്, ഹലാല്‍ വിഷയങ്ങളിലായിരുന്നു അദേഹത്തിന്റെ പ്രസംഗം. ക്രിസ്ത്യന്‍-ഹിന്ദു സമുദായങ്ങളെ അപമാനിച്ച് പ്രസംഗം നടത്തിയ മറ്റ് പല സംഭവങ്ങളിലും അനങ്ങാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസും മുസ്ലീം യൂത്ത് ലീഗുമാണ് പി.സിക്കെതിരായ പരാതിയുമായി രംഗത്ത് വന്നത്. ക്രിസ്ത്യന്‍-ഹിന്ദു വിഭാഗങ്ങള്‍ക്ക് നേരെ വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗം നടത്തിയവരെ പോലീസ് ഒന്നും ചെയ്യുന്നില്ലെന്നും പി.സിയെ തെരഞ്ഞു പിടിച്ച് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. അറസ്റ്റിനെതിരേ വിവിധ ക്രിസ്ത്യന്‍ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.