'പി.സി ജോര്‍ജിനോട് പെരുമാറുന്നത് തീവ്രവാദിയെ പോലെ'; കാണാന്‍ അനുവദിക്കാത്തതിനെതിരേ കേന്ദ്രമന്ത്രി വി. മുരളീധരന്‍

'പി.സി ജോര്‍ജിനോട് പെരുമാറുന്നത് തീവ്രവാദിയെ പോലെ'; കാണാന്‍ അനുവദിക്കാത്തതിനെതിരേ കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോര്‍ജിനെ കാണാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ അനുവദിച്ചില്ല. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രിയെയാണ് പോലീസ് തടഞ്ഞത്. പി.സി ജോര്‍ജിനോട് തീവ്രവാദികളോട് എന്ന പോലെയാണ് പോലീസ് പെരുമാറുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു.

ഇത് ഇരട്ടനീതിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. ഇതിനൊന്നും കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാരും സിപിഎമ്മും മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

പി.സി. ജോര്‍ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞു തള്ളിയവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത തിടുക്കം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എന്തിന് കാണിക്കുന്നുവെന്നും മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്തെത്തിച്ച പി.സിക്ക് പലയിടങ്ങളിലും സ്വീകരണം നല്‍കി. ബിജെപിയുടെയും മറ്റ് ചില സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

അതേസമയം പി.സിയെ കസ്റ്റഡിയിലെടുത്തതിനെതിരേ വിവിധ ക്രൈസ്തവ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ക്രിസ്ത്യന്‍-ഹിന്ദു സമുദായങ്ങളെ നിരന്തരം അപമാനിക്കുന്ന ചില ഇസ്ലാമിക നേതാക്കള്‍ക്കെതിരേ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലും തയാറാക്കാത്ത പോലീസും സര്‍ക്കാരും ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.