സ്വിഫ്റ്റ് ബസ് കാറിലിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ്വിഫ്റ്റ് ബസ് കാറിലിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

ആലപ്പുഴ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ്(25), പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്.

മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അര്‍ദ്ധരാത്രിയിലായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ സ്വിഫ്റ്റ് ബസാണ് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

കാര്‍ പൂര്‍ണമായും തകര്‍ന്നു. ഷിനോജും വിഷ്ണുവും ചേര്‍ത്തലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.