കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് അദ്ദേഹം. പാര്‍ട്ടി ചിഹ്നത്തിലാകും അദ്ദേഹം മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ജയരാജന്‍ വ്യക്തമാക്കി.
കൂടാതെ തൃക്കാക്കരയില്‍ ഇടത് മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജന്‍ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുണ്‍ കുമാര്‍, തോമസ് ഐസക് അടക്കമുള്ളവരുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേട്ടിരുന്നു. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.