തിരുവനന്തപുരം : നെടുമങ്ങാട്ടെ ഹോട്ടലില്‍ നിന്ന് വാങ്ങിയ പെറോട്ട പാഴ്സലില്‍ പാമ്പിന് തോലും മാംസവും കണ്ടെത്തി. ചന്തമുക്കിലെ ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ പെറോട്ട പാഴ്സലിലാണ് പാമ്പിന്റെ തോലും മാംസവും കണ്ടെത്തിയത്.
പൂവത്തൂര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ ചൊവ്വാഴ്ച മകള്‍ക്കായി വാങ്ങിയ പാഴ്സലിലാണ് ഇത് കണ്ടത്.
മകള്‍ പെറോട്ട കഴിച്ചു തുടങ്ങിയപ്പോഴാണ് പാമ്പിന് തോല് കണ്ടതെന്ന് പ്രിയ പറഞ്ഞു.
തുടര്‍ന്ന് പൊലീസിലും നെടുമങ്ങാട് നഗരസഭയിലും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധിച്ചു. ഹോട്ടലില്‍ പരിശോധന നടത്തി അടപ്പിച്ചു.