കണ്ണൂര്‍: കണ്ണൂരില്‍ ഡിഐജിയെ സല്യൂട്ട് ചെയ്യാതിരുന്നതിന് പൊലീസുകാര്‍ക്കെതിരെ നടപടി. സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് 15 പൊലീസുകാരെ പാറാവ് ഡ്യൂട്ടിയിലേക്ക് മാറ്റി. ഏഴ് ദിവസത്തേക്ക് ഡിഐജി ഓഫീസിലാണ് ഇവര്‍ക്ക് ഡ്യൂട്ടി.
വ്യാഴാഴ്ച 12ഓടെ ഡിഐജി രാഹുല്‍ ആര്‍ നായര്‍ ക്യാമ്പ് ഓഫീസില്‍ നിന്നും തന്റെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി. എന്നാല്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഡിഐജി പോകുന്നത് കണ്ടില്ലെന്ന് പൊലീസുകാര്‍ പറയുന്നു.