സാമ്പത്തിക പ്രതിസന്ധിയില്‍ മൂന്നു വര്‍ഷം: ജെറ്റ് ഇപ്പോള്‍ സെറ്റായി; ഇനി പറന്നു തുടങ്ങും

സാമ്പത്തിക പ്രതിസന്ധിയില്‍ മൂന്നു വര്‍ഷം: ജെറ്റ് ഇപ്പോള്‍ സെറ്റായി; ഇനി പറന്നു തുടങ്ങും

മുംബൈ: നീണ്ട മൂന്ന് വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി ജെറ്റ് എയര്‍വെയ്സ്. 2019 ഏപ്രില്‍ 17 ന് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് താഴേക്കിറങ്ങിയ ജെറ്റ് എയര്‍വേയ്സ് അനുകൂല കാലാസ്ഥ വന്നപ്പോള്‍ വീണ്ടും പറക്കുകയായിരുന്നു. വിജയകരമായി ജെറ്റ് എയര്‍വെയ്സ് ട്രയലുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിനിപ്പുറം ജെറ്റ് എയര്‍വെയ്സ് വീണ്ടും ടേയ്ക്ക് ഓഫ് ചെയ്യുന്ന കാഴ്ച തങ്ങളെ സംബന്ധിച്ച് വളരെ വൈകാരികമായ നിമിഷമാണെന്ന് എയര്‍വെയ്സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. വിമാനം പറന്നുയരുന്ന വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വെയ്സ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം ലേലത്തില്‍ വിജയിക്കുകയും എയര്‍ലൈന്‍സ് ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് കമ്പനിയ്ക്ക് വീണ്ടും പറന്നുയരാന്‍ സാഹചര്യമൊരുങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.