കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അടുത്ത തെരഞ്ഞെടുപ്പാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ട്വന്റി 20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കും. കേരളത്തില്‍ ശക്തമായ പാര്‍ട്ടിയാകുകയാണ് ലക്ഷ്യം. അതിനായുളള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും നേതാക്കള്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം തൃക്കാക്കരയില്‍ ട്വന്റി-20 ക്കും ആപ്പിനും സംയുക്ത സ്ഥാനാര്‍ത്ഥി വരുമെന്നാണ് സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നത്. കേരള സന്ദര്‍ശനത്തിനെത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ട്. ബിജെപി കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ഇനി ട്വന്റി-20 യുടെ പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.