മലപ്പുറം: മലപ്പുറം എടക്കരയില്‍ പള്ളി വികാരിയെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ്. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മില്ലുംപടി അമ്പലപ്പറ്റ ഷിഹാബ് ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഗീവര്‍ഗീസിനെ ആണ് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചത്.
സംഭവത്തില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് പോലീസ് കേസെടുക്കാന്‍ തയാറായതും ഇയാളെ അറസ്റ്റ് ചെയ്തതും. എടക്കര പോലീസ് സ്റ്റേഷന് സമീപത്തു വെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ക്രൂരമായി മര്‍ദിച്ചത്. ഇടവകയിലെ ഇല്ലിക്കാട് ഭാഗത്തെ രോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ബൈക്കില്‍ പള്ളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വൈദികന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിന്റെ നിഷ്‌ക്രിയത്വത്തിനും അറസ്റ്റ് വൈകുന്നതിനുമെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.